മജിസ്ട്രേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ


ന്യൂഡൽഹി: കാൺപുർ ജില്ലാ മജിസ്ട്രേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. സർക്യൂട്ട് ഹൗസ് കോളനിയിലെ വീട്ടിലാണ് പ്രതിഭ ഗൗതത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് പോലീസ് അറിയിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമാകൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed