താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്


രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടർന്ന് താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. രോഹിതിനെയടക്കം എല്ലാ താരങ്ങളെയും അറിയിച്ചിട്ടാണ് ക്യാപ്റ്റൻസി മാറ്റമെന്ന് അധികൃതർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

രോഹിത് ശർമ മാറിയതോടെ മുംബൈ ക്യാമ്പിൽ അതൃപ്തി പുകയുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ തുടങ്ങിയവർ ടീം വിടുകയാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇത് മുംബൈ മാനേജ്മെൻ്റ് തള്ളി. ഒന്നുരണ്ട് ഫ്രാഞ്ചൈസികൾ രോഹിതിനായി സമീപിച്ചെങ്കിലും മുംബൈ വിട്ടുനൽകിയില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളാണ് മുംബൈ താരങ്ങൾക്കായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ട്രേഡിംഗിനില്ലെന്ന് ചെന്നൈ മാനേജ്മെൻ്റ് പ്രതികരിച്ചു. ഒരു താരത്തെയും ചെന്നൈ ട്രേഡ് ചെയ്യില്ലെന്നാണ് മാനേജ്മെൻ്റിൻ്റെ പ്രതികരണം.

article-image

adsdsasaaads

You might also like

Most Viewed