ഹർദിക് പാണ്ഡ്യയുടെ പരുക്ക് ഗുരുതരം; ഇന്ത്യക്ക് കനത്ത തിരിച്ചടി


ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരെ പന്തെറിയുന്നതിനിടെ പരുക്കേറ്റ താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് സൂചന.

9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റൺ ദാസിൻ്റെ ഒരു സ്ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ് മടങ്ങി. വിരാട് കോലിയാണ് ഓവറിലെ ബാക്കിയുള്ള പന്തുകൾ എറിഞ്ഞത്.

അതേസമയം, മികച്ച തുടക്കത്തിനു ശേഷം ബംഗ്ലാദേശിന് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 93 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തുടരെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശ് നിലവിൽ 34 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസെന്ന നിലയിലാണ്. തൻസിദ് ഹസൻ (51), നസ്മുൽ ഹുസൈൻ ഷാൻ്റോ (8), മെഹിദി ഹസൻ മിറാസ് (3), ലിറ്റൺ ദാസ് (66) എന്നിവരാണ് പുറത്തായത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുഷ്ഫിക്കർ റഹിമും (20) തൗഹിദ് ഹൃദോയും (12) ക്രീസിൽ തുടരുന്നു.

article-image

DSAADSADSADS

You might also like

Most Viewed