ഏഷ്യൻ ഗെയിംസിൽ തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം


19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡൽ നേട്ടം. 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡൽ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തിൽ ചൈനയ്ക്കാണ് സ്വർണം. മംഗോളിയ വെങ്കലവും നേടി.

ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തിയത്.

article-image

asdasadsadsads

You might also like

  • Straight Forward

Most Viewed