ഇന്ത്യൻ ടീമിന്റെ നട്ടെല്ല് വിരാട് കോഹ്‍ലിയെന്ന് ഷഹീൻ അഫ്രീദി

"ന്യൂഡൽഹി: വിരാട് കോഹ്‍ലിയാണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ലെന്ന് പാകിസ്താൻ ഇടംകൈയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിരാടിന്റെ വിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വിരാട് കോഹ്‍ലിയാണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ല്. അദ്ദേഹത്തിനെതിരെ പന്തെറിയുന്നതിന് കൃത്യമായ പ്ലാൻ ഞങ്ങൾക്കുണ്ടായിരുന്നു. മത്സരത്തിൽ ആ പ്ലാൻ വിജയിച്ചുവെന്നും ഷഹീൻ പറഞ്ഞു. വലിയ പാർട്ണർഷിപ്പിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റും നിർണായകമായി. പാണ്ഡ്യയും വീണതോടെ കളി ഞങ്ങളുടെ കൈയിലേക്ക് വന്നതാണ്. എന്നാൽ, കാലാവസ്ഥയിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ഷഹീൻ പറഞ്ഞു.
മത്സരത്തിൽ വിരാട് കോഹ്‍ലിയുടെ വിക്കറ്റെടുത്തത് ഷഹീൻ ഷാ അഫ്രിദിയായിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യ കപ്പിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസിന് ഓൾഔട്ടായിരുന്നു. ഹാർദിക് പാണ്ഡ്യയുടേയും ഇഷാൻ കിഷന്റേയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. എന്നാൽ, പാകിസ്താൻ ഇന്നിങ്സിന് മഴ തടസമായതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.
ASADSAS