ഈ വർഷത്ത ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ


ഈ വർഷത്ത ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ തീരുമാനിച്ച് ഫിഫ. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. 

ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ലോകകപ്പിൽ പങ്കെടുക്കാനുള്ള ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ.

മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം കരസ്ഥമാക്കിയിരുന്നു. ബ്രസീലിയൻ ക്ലബായ ഫ്‌ളെമിംഗോയെ പരാജയപ്പെടുത്തിയായിരുന്നു അൽ-ഹിലാൽ ഫൈനലിലെത്തിയത്.

നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഏഷ്യൻ കപ്പിന്റെ 2027-ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതും സൗദി തന്നെയാണ്.

 

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed