‘കളിക്കാർ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ട്’; ഇന്ത്യൻ താരങ്ങൾക്കെതിരെ വൻ വെളിപ്പെടുത്തൽ


ഇന്ത്യൻ ക്രിക്കറ്റ് ടീമിനും താരങ്ങൾക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.സി.സി.ഐ ചീഫ് സെലക്ടർ ചേതൻ ശർമ. ‘സീ ന്യൂസ്’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഗുരുത ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ടെന്ന് ചേതൻ ശർമ ആരോപിച്ചു.

80 മുതൽ 85 ശതമാനം വരെ ഫിറ്റ്‌നുണ്ടെങ്കിലും പരുക്ക് മറച്ചുവയ്ക്കാൻ കളിക്കാർ കുത്തിവയ്പ്പ് എടുക്കാറുണ്ട്. ഈ കുത്തിവയ്പ്പ് ഉത്തേജക പരിശോധനയിൽ പോലും പിടിക്കപ്പെട്ടിട്ടില്ല. ഉത്തേജക പരിശോധനയിൽ ഏത് കുത്തിവയ്പാണ് പിടിക്കപ്പെടുക, ഏത് പിടിക്കപ്പെടില്ലെന്നുവരെ കളിക്കാർക്ക് അറിയാമെന്നും ശർമ ആരോപിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed