ഖത്തർ ലോകകപ്പ്: മൊറോക്കോയും ഫ്രാൻസും സെമിയിൽ

ഖത്തർ ലോകകപ്പിൽ പറങ്കിപ്പടയെ തകർത്ത് മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. 51-ാം മിനിറ്റിൽ ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിട്ടും മൊറോക്കോയ്‌ക്കെതിരെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.
ലോകകപ്പിലെ രണ്ടാമത്തെ ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. ഇംഗ്ലീഷ് നായകൻ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ജയം. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി, ഒലിവിയർ ജിറൂദ് എന്നിവർ ഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിനായി ഹാരി കെയിൻ ആശ്വാസഗോൾ കണ്ടെത്തി. സെമിയിൽ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാൻസിന് എതിരാളി.
AAA