മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയല്ല: ബിനോയ് വിശ്വം


അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സിപിഐ. PFIയെ പോലൊരു പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സഖ്യത്തിന് കളമൊരുക്കി എന്ന് പറയാനാകില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു.

വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു.

ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏക സിവിൽ കോഡ് ബിൽ ചർച്ചക്ക് എടുത്തുകൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്നങ്ങൾക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

article-image

aaaa

You might also like

  • Straight Forward

Most Viewed