മോദിയെയും അമിത് ഷായെയും പരിഹസിച്ച മിമിക്രിക്കാരൻ അറസ്റ്റിൽ


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. 38കാരനായ ആദിൽ അലിയാണ് അറസ്റ്റിലായത്.

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ് ആദിലിനെ അറസ്റ്റ് ചെയ്തതെന്ന് ജബൽപൂർ എസ്‌പി സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 153, 294 എന്നീ വകുപ്പുകൾ പ്രകാരം കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed