ലോകകപ്പിന് ശേഷം ട്വന്റി−20 നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി


മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി−20 നായക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കി വിരാട് കോലി. ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും വിരാട് കോലി പറയുന്നു. ട്വിറ്ററിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വർ‍ഷത്തോളമായി മൂന്ന് ഫോർ‍മാറ്റുകളിലും കളിച്ചു വരികയാണ്. 5−6 വർ‍ഷമായി നായകനെന്ന നിലയിൽ‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നൽ‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി−20യിൽ‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.

ഏറെ നാളത്തെ ആലോചനകൾ‍ക്ക് ശേഷമാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. രവി ശാസ്ത്രി, രോഹിത് ഉൾ‍പ്പെടെയുൾളവരുമായി വിഷയം ചർ‍ച്ച ചെയ്തു. ഒക്ടോബറിൽ‍ നടക്കുന്ന ട്വന്റി−20 വേൾ‍ഡ് കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് സിംഗ്, സെലക്ടർ‍മാർ‍ ഉൾ‍പ്പെടെയുള്ളവരോടും തീരുമാനം പറഞ്ഞിരുന്നു. തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്ത് ഇനിയും ഇന്ത്യൻ ക്രിക്കറ്റിനായി സേവനം തുടരുമെന്നും വിരാട് കൂട്ടിച്ചേർ‍ത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed