പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം


ടോക്കിയോ: പാരാലിന്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ് 64 വിഭാഗത്തിൽ സുമിത് ആന്‍റിൽ സ്വർണം നേടി. 68.55 മീറ്റർ‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയത്.  മത്സരത്തിന്‍റെ അഞ്ച് അവസരങ്ങളിൽ‍ മൂന്നെണ്ണവും ലോക റിക്കാർഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്‍റെ ശ്രമങ്ങൾ. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു.

ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റർ‍ ഷൂട്ടിംഗിൽ‍ ഇന്ത്യയുടെ അവനി ലെഖാരയാണ് നേരത്തെ സ്വർ‍ണം നേടിയത്.

You might also like

  • Straight Forward

Most Viewed