ബി ഇൻ സ്പോർട്സ് ചാനലിന് സൗദിയിൽ ആജീവനാന്ത വിലക്ക്


റിയാദ്: ബി ഇൻ സ്പോർട്സ് ചാനലിന് സൗദിയിൽ ആജീവനാന്ത വിലക്ക്. 2016ൽ ഫ്രാൻസിൽ നടന്ന യൂറോപ്യൻ നേഷൻസ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങളുടെ പ്രക്ഷേപണം കാണാൻ ആഗ്രഹിച്ച പ്രേക്ഷകരെ ദുരുപയോഗം ചെയ്തതാണ് കാരണം. വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം 10 ദശലക്ഷം റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്.

ബിഎൻ സ്പോർട്ട് ചാനലുകൾക്കെതിരായിവന്ന പരാതികൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, 2016ൽ ഫ്രാൻസിൽ നടന്ന യൂറോപ്യൻ നേഷൻസ് കപ്പിന് വേണ്ടിയുള്ള മത്സരങ്ങളുടെ എക്സ്ക്ലൂസീവ് പ്രക്ഷേപണം കാണാൻ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങൾ ദുരുപയോഗം ചെയ്ത് നിരവധി വഞ്ചനാപരമായ പ്രവർത്തനങ്ങൾ ചാനൽ ചെയ്തതായി ബോധ്യപ്പെട്ടെന്ന് സൗദി കോംപറ്റീഷൻ അതോറിറ്റി വ്യക്തമാക്കി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed