ഇറ്റാലിയൻ ലീഗ്: എഎസ് റോമയ്‌ക്ക് ജയം, ഇന്റർ മിലാന് സമനിലക്കുരുക്ക്


റോം: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് ജയം. റോമ ഒന്നിനെതിരെ രണ്ട് ഗോളിന് പാർമയെ തോൽപിച്ചു. 51 പോയിന്റുമായി റോമ ലീഗിൽ അഞ്ചാം സ്ഥാനത്ത്. ഹെന്‍റിക്കും ജോർ‍ദാനുമാണ് റോമയുടെ ഗോളുകൾ നേടിയത്. 

അതേസമയം ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന് സമനിലക്കുരുക്ക്. വെറോണയാണ് ഇന്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമും രണ്ടുഗോൾ വീതം നേടി. ഫ്രെഡറിക്കോയുടെ സെൽഫ് ഗോളാണ് ഇന്ററിന് തിരിച്ചടിയായത്. 65 പോയിന്റുമായി ഇന്റർ ലീഗിൽ നാലാം സ്ഥാനത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed