പൂന്തുറയിൽ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതം: കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: പൂന്തൂറയിൽ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളെ പൊലീസിനെതിരെ തിരിക്കുന്നതിന് ശ്രമമുണ്ടായി. സൂപ്പർ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയിൽ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന് ഭയന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ ശ്രമങ്ങൾ പരാജയപ്പെടുത്താനുള്ള നീക്കം ജനങ്ങളുടെ ജീവൻ വെച്ചുള്ള വെല്ലുവിളിയെന്നും കടകംപള്ളി. അനാവശ്യമായ സംഘർഷവും ആൾക്കൂട്ടവും ആയിരുന്നു അത്. വളരെ കഷ്ടമായെന്നും ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മഹാമാരിയെ തടയുന്നതിനുള്ള ദൗത്യത്തെ പരാജയപ്പെടുത്താൻ ശ്രമമാണെന്നും കടകംപള്ളി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed