സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയ്ക്ക് ജയം. അത്‌ലറ്റിക് ക്ലബിനെതിരായ ജയത്തോടെ തൽക്കാലത്തേക്കെങ്കിലും ബാഴ്‌സലോണ ഒന്നാമതെത്തി. ഇവാൻ റാകിച്ച് നേടിയ ഒരു ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. കഴിഞ്ഞ കലീയിൽ സെവിയ്യയോട് സമനില വഴങ്ങിയ ബാഴ്‌സക്ക് ഈ വിജയം ആത്മവിശ്വാസം നൽകും. രണ്ടാം പകുതിയിൽ ആയിരുന്നു റാകിച്ചിന്റെ ഗോൾ പിറന്നത്. 71ാം മിനിറ്റിൽ ലയണൽ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്.
ജയത്തോടെ ബാഴ്‌സലോണ 68 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച റയൽ 65 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് മയോർക്കയെ തോൽപ്പിച്ചാൽ റയലിന് വീണ്ടും ഒന്നാമെത്താം.

