സര്‍ഫ്രാസ് അഹമ്മദ് പുറത്ത്; പാക് ടീമിന് പുതിയ നായകന്‍
rn
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ നീക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ്, ടി20 ടീമുകളുടെ നായക സ്ഥാനത്തു നിന്നാണ് സര്‍ഫ്രാസിനെ പുറത്താക്കിയത്. അടുത്ത വര്‍ഷം ജൂലൈയില്‍ മാത്രമെ പാക്കിസ്ഥാന് ഇനി ഏകദിന മത്സരം കളിക്കേണ്ടതുള്ളൂ എന്നതിനാല്‍ ഏകദിന ടീം നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഉചിതമായ സമയത്ത് ഏകദിന ടീം നായകൻറെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

