ജപ്പാൻ ഓപ്പണ്‍: സിന്ധുവും പ്രണീതും ക്വാർട്ടറിൽ


 

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സായ് പ്രണീതും ക്വാർട്ടറിൽ. അതേസമയം മലയാളി താരം കൂടിയായ എച്ച്.എസ്. പ്രണോയി രണ്ടാം റൗണ്ടിൽ പുറത്തായി. വനിത സിംഗിൾസിൽ അഞ്ചാം സീഡായ സിന്ധു ജപ്പാന്‍റെ അയ ഒഹോരിയെ കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. 

മത്സരത്തിന്‍റെ ആദ്യ ഗെയിമിൽ അടിപതറിയ സിന്ധുവിന്‍റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കാണാൻ സാധിച്ചത്. സ്കോർ:11− 21, 21− 10, 21− 13. ജപ്പാന്‍റെ കാൻട സുനയമയെയാണ് പ്രണീത് കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീതിന്‍റെ ജയം. സ്കോർ: 21− 13, 21− 16. അതേസമയം ഡെൻമാർക്കിന്‍റെ റെസ്മസ് ജെംകെയോടാണ് പ്രണോയി പരാജയപ്പെട്ടത്. സ്കോർ: 9− 21, 15− 21

You might also like

  • Lulu Exchange
  • Straight Forward

Most Viewed