എൻ.സി.പി മുംബൈ അദ്ധ്യക്ഷൻ ശിവസേനയിൽ


മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ എൻ.സി.പിയുടെ മുതിർന്ന നേതാവ് സച്ചിൻ അഹിർ ശിവസേനയിൽ. ഉദ്ദവ് താക്കറുടേയും മകൻ ആദിത്യ താക്കറുടേയും സാന്നിദ്ധ്യത്തിലായിരുന്നു എൻ.സി.പി മുംബൈ അദ്ധ്യക്ഷനായ സച്ചിൻ ശിവസേനയുടെ അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയത്തിൽ കടുന്ന തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് സച്ചിൻ അഹിർ പറഞ്ഞു. മുതിർന്ന പല എൻ.സി.പി നേതാക്കളും ശിവസേനയിലേക്കു പോകാൻ കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇവരുമായി ശിവസേന ചർച്ച നടത്തിവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed