മെസ്സിയുടെ പെനാൽറ്റി ഗോളിൽ പരാഗ്വയോട് സമനിലയുമായി തടിതപ്പി അർജന്റീന
ബെലോ ഹൊറിസോണ്ടെ: കോപ്പ അമേരിക്കയിൽ അർജന്‍റീനയ്ക്ക് തിരിച്ചടി. നിർണായക മത്സരത്തിൽ പരാഗ്വയോട് അർജന്‍റീന സമനില വഴങ്ങി. ഇരുടീമുകളും ഒരു ഗോൾ വീതം നേടി. 37−ാം മിനുട്ടിൽ റിച്ചാർഡ് സാഞ്ചസിന്‍റെ ഗോളിലൂടെ പരാഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. 57−ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മെസി അർജന്‍റീനയെ ഒപ്പമെത്തിച്ചു. അവസാന മത്സരത്തില്‍ ഖത്തറിനെതിെര വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ മെസിക്കും സംഘത്തിനും ക്വാർട്ടറിലെത്താനാകൂ. ഒരു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് അർജന്റീന.

