ഇന്ത്യൻ പര്യടനം : ഓസീസ് ടീ­മി­നെ­ പ്രഖ്യാ­പി­ച്ചു­


മെൽബൺ : ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്‍റി−20 പരന്പരയ്ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. സ്റ്റീവൻ സ്മിത്ത് തന്നെയാണ് ഓസീസിനെ നയിക്കുന്നത്. ഡേവിഡ് വാർ‍ണറാണ് ഉപനായകൻ. ജെയിംസ് ഫോക്‌നറേയും, നൈഥൻ കോട്ടർ നൈലിനേയും ഏകദിന ടീമിലേയ്ക്ക് തിരികെ വിളിച്ചു. ഓൾറൗണ്ടർമാരായ ആഷ്ടൺ അഗർ, ഹിൽട്ടൺ കാർട്ട്റൈറ്റ് എന്നിവരും 14 അംഗ ടീമിൽ സ്ഥാനം പിടിച്ചു. 2015−ലെ ഏകദിന ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ചായിരുന്ന ജയിംസ് ഫോക്നർ പരിക്കും ഫോം നഷ്ടവും മൂലം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമിലും ഫോക്നർക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. 

അടുത്തമാസം ഇന്ത്യയിലെത്തുന്ന ഓസീസ് ടീം അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി−20യും കളിക്കും. ഏകദിന മത്സരത്തിനായി പതിനാലംഗ ടീമും, ട്വന്റി−20ക്കായി 13 അംഗ ടീമുമാണെത്തുക. പരുക്കേറ്റ മിച്ചൽ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓപ്പണർ ക്രിസ് ലിൻ, പേസർമാരായ ജോൺ ഹേസ്റ്റിംഗ്സ്, ജയിംസ് പാറ്റിൻസൺ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയ ഓൾറൗണ്ടർ മോസിസ് ഹെൻറിക്വസിനെ ട്വന്‍റി−20 ടീമിൽ ഉൾപ്പെടുത്തി.

ഏകദിന ടീം: സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ആഷ്ടർ അഗർ, ഹിൽട്ടൺ കാർട്ട്റൈറ്റ്, നഥാൻ കൂൾട്ടർ−നൈൽ, പാറ്റ് കമ്മിൻസ്, ജയിംസ് ഫോക്നർ, ആരോൺ ഫിഞ്ച്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയിൻസ്, മാത്യൂ വേഡ്, ആദം സാംബ.

ട്വന്‍റി−20 ടീം: സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ഡാൻ ക്രിസ്റ്റൻ, നഥാൻ കൂൾട്ടർ−നൈൽ, പാറ്റ് കമ്മിൻസ്, ആരോൺ ഫിഞ്ച്, ട്രാവിസ് ഹെഡ്, മോസിസ് ഹെൻറിക്വസ്, ഗ്ലെൻ മാക്സ്‌വെൽ, ജാസൺ ബെഹ്റൻഡോർഫ്, ടിം പെയിൻ, കെയിൻ റിച്ചാർഡ്സൺ, ആദം സാംബ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed