ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി സെമിയിൽ


ലണ്ടൻ : ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. 237 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാൻ, 44.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഒരു ഘട്ടത്തിൽ ഏഴിന് 162 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ, പിരിയാത്ത എട്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത സർഫ്രാസ് അഹമ്മദ്–മുഹമ്മദ് ആമിർ സഖ്യമാണു രക്ഷിച്ചത്. സർഫ്രാസിനെ രണ്ടു തവണ കൈവിട്ട ലങ്കൻ ഫീൽഡർമാരും പാക്കിസ്ഥാന്റെ വിജയത്തിന് സഹായിച്ചു.

സർഫ്രാസ് 79 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 61 റൺസെടുത്തു പുറത്താകാതെ നിന്നു. 43 പന്തിൽ 28 റൺസെടുത്ത മുഹമ്മദ് ആമിർ സർഫ്രാസിന് മികച്ച പിന്തുണ നൽകി.

14നു നടക്കുന്ന സെമിപോരാട്ടത്തിൽ പാക്കിസ്ഥാൻ, ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. 15ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed