വ്യാജ മരണ സർട്ടിഫിക്കറ്റ് ചമച്ച് ഇൻഷുറൻസ് തട്ടിപ്പ്: ഏഷ്യൻ വംശജന്റെ അപ്പീൽ തള്ളി; 10 വർഷം തടവ് ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭാര്യ മരിച്ചെന്ന് വ്യാജ രേഖയുണ്ടാക്കി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ശിക്ഷ ബഹ്‌റൈൻ കോടതി ഓഫ് കസ്സേഷൻ ശരിവെച്ചു. പ്രതിക്ക് ലഭിച്ച 10 വർഷം തടവ് ശിക്ഷയും നാടുകടത്തലും ഇൻഷുറൻസ് കമ്പനിക്ക് 5,001 ദീനാർ നഷ്ടപരിഹാരം നൽകണമെന്ന വിധിയുമാണ് കോടതി ശരിവെച്ചത്. 5,00,000 ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ നീക്കം.

തന്റെ ഭാര്യ മരിച്ചുവെന്ന് കാണിച്ച് വ്യാജ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഒന്നാം പ്രതി തട്ടിപ്പിന് ശ്രമിച്ചത്. ഇതിനായി ഭാര്യയുടെ സഹോദരന്റെ സഹായവും തേടിയിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി നടത്തിയ സ്വകാര്യ അന്വേഷണത്തിൽ ഇൻഷുർ ചെയ്ത സ്ത്രീ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ രാജ്യത്ത് നിന്നും നാടുകടത്താനും കോടതി ഉത്തരവിട്ടു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed