സ്വന്തം നാട്ടിലെ അവസാന മൽസരത്തിലും ഉസൈൻ ബോൾട്ട് തന്നെ വേഗരാജാവ്


ജമൈക്ക : സ്വന്തം നാട്ടിലെ വിടവാങ്ങൽ മൽസരത്തിലും ഉസൈൻ ബോൾട്ട് തന്നെ വേഗരാജാവ്. 10.03 സെക്കൻഡിലാണ് മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്.

സ്പ്രിന്റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായി ജമൈക്കയിലെ നാഷനൽ സ്റ്റേഡിയത്തിലായിരുന്നു ബോൾട്ടിന്റെ അവസാന മത്സരം. റേസേഴ്സ് ഗ്രാൻപ്രിയിൽ ‘സല്യൂട്ട് ടു എ ലെജൻഡ്’ എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തിലാണു ബോൾട്ട് വീണ്ടും ഒന്നാമനായത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽനിന്നാണു വിജയം ആഘോഷിച്ചത്. കരിമരുന്നുപ്രയോഗം നടത്തി ജമൈക്ക ബോൾട്ടിനെ വരവേറ്റു

പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷനൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് വരവറിയിച്ചത്. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് വിജയങ്ങളും ബോൾട്ടിന് സ്വന്തം. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോക ചാംപ്യൻഷിപ്പിനു ശേഷം വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed