ഭീകരവാദം മനുഷ്യകുലത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് നരേന്ദ്രമോദി


ഷാങ്ഹായി : ഭീകരവാദം മനുഷ്യകുലത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 17ാമത് ഷാങ്ഹായി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നവമാധ്യമങ്ങള്‍ വഴിയും, പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയും ഭീകരസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള ഏത് പോരാട്ടത്തിലും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യക്ക് എസ്‌സിഒയില്‍ പ്രാതിനിധ്യം ലഭിക്കാന്‍ പിന്തുണച്ച മറ്റ് അംഗങ്ങളോടുളള നന്ദിയും പ്രധാനമന്ത്രി അറിയിച്ചു. റഷ്യയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. പാകിസ്താന്റെ അംഗത്വത്തിന് ചൈന പിന്തുണ നല്‍കി. വിപുലീകരണത്തോടെ ലോകത്തെ 40 ശതമാനം ജനങ്ങളെയും 20 ശതമാനം ആഗോള ജിഡിപിയേയും എസ്‌സിഒ പ്രതിനിധീകരിക്കും.

അംഗത്വം ലഭിച്ചതോടെമേഖലയില്‍ ഭീകരവാദം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 2001 ല്‍ ഷാങ്ഹായിലെ സമ്മിറ്റിലാണ് എസ്‌സിഒ രൂപീകൃമായത്. 2005 ലെ അസ്താന ഉച്ചകോടിക്ക് ശേഷം ഇന്ത്യയ്ക്കും പാകിസ്താനും നിരീക്ഷക പദവിയാണ് ഉണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed