മാസപ്പടി കേസ്: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി


ശാരിക l കേരളം

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

ഹര്‍ജിക്കാരന്‍റെ വാദങ്ങള്‍ അടിസ്ഥാനരഹിതനമാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മേയ് 27ന് ആയിരുന്നു പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിക്ക് മുന്നില്‍ റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവത്തില്‍ നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും ഉന്നയിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്.

എന്നാൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed