ഒരു ഇടവേള ആവശ്യമായിരുന്നു ; രഞ്ജി ടീമിൽ നിന്ന് പുറത്താക്കിയതിൽ പൃഥി ഷാ


മുംബൈ രഞ്ജി ടീമിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി യുവതാരം പൃഥി ഷാ. ഒരു ഇടവേള ആവശ്യമായിരുന്നുവെന്നും അത് നൽകിയതിൽ നന്ദിയുണ്ടെന്നും പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അച്ചടക്കമില്ലായ്മയും കായികക്ഷമതയിലെ കുറവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് പൃഥി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്നും ഒഴിവാക്കിയത്.

‘ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നായിരുന്നു’ സ്മൈലിയോടെ പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുംബൈയുടെ രഞ്ജി ടീമില്‍ പൃഥ്വി ഷായെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് പൃഥ്വി ഷാക്ക് ടീമില്‍ തുടരാന്‍ തടസമായതെന്നാണ് വിലയിരുത്തല്‍. സീനിയര്‍ താരങ്ങളായിട്ട് പോലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയോ ശ്രേയസ് അയ്യരോ ഷാര്‍ദ്ദുല്‍ താക്കൂറോ ഒന്നും ഒരിക്കലും നെറ്റ് സെഷനുകളോ പരിശീലന സെഷനുകളോ ഒഴിവാക്കാറില്ല. കൂടാതെ ഫിറ്റ്നെസ് പ്രശ്നങ്ങളും അമിതവണ്ണവുമെല്ലാം ഷായെ ഒഴിവാക്കനന്നതിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്.

article-image

ADSDFSADSADSASDFDFSDFS

You might also like

Most Viewed