സൗദിയിൽ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവൽകരിക്കുന്നതായി റിപ്പോർട്ട്

സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവൽകരിക്കുന്നതായി റിപ്പോർട്ട്. കോ−പൈലറ്റ് തസ്തികകള്‍ ഇതിനകം പൂര്‍ണമായും സ്വദേശിവൽകരിച്ചിട്ടുണ്ട്. സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറലും ഗ്രൂപ്പ് വക്താവുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനിയാണ് ഇകാര്യം വ്യക്തമാക്കിയത്.
സ്വദേശികള്‍ക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രൂപ്പ് സ്ട്രാറ്റജി ലക്ഷ്യമിടുന്നു. പൈലറ്റുമാര്‍, ക്യാബിന്‍ ജീവനക്കാര്‍, ടെക്‌നീഷ്യന്മാര്‍, കാര്‍ഗോ, ലോജിസ്റ്റിക്‌സ് സേവന മേഖലാ വിദഗ്ധര്‍ എന്നിയുള്‍പ്പെടെ വ്യോമയാന മേഖലയിലെ ഉയർന്ന തസ്തികകൾ സ്വദേശികള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.
xfgfcx
fssf