യുഎഇയിൽ എല്ലാ സ്കൂൾ ബസുകളും ആർടിഎയുടെ നിരീക്ഷണൽ


ആർടിഎയുടെ പ്രത്യേക പെർമിറ്റില്ലാതെ ഡ്രൈവർമാർ സ്കൂൾ ബസുകൾ ഓടിച്ചാൽ പിടിവീഴും. ഇതിനോടകം ആർടിഎ നടത്തിയ 6323 പരിശോധനകളിൽ പെർമിറ്റില്ലാത്ത ഡ്രൈവർമാരെ പിടികൂടി. എല്ലാ സ്കൂൾ ബസുകളും ആർടിഎയുടെ നിരീക്ഷണത്തിലാണ്. മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സീറ്റുകൾ സ്ഥാപിച്ച ബസുകളും  സാങ്കേതിക ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളും സർവീസ് നടത്തുന്നതായി ആർടിഎ കണ്ടെത്തി. 50ൽ താഴെ ഇരിപ്പിടങ്ങളുള്ള ബസിൽ ഒരു അഗ്നിശമന ഉപകരണം നിർബന്ധമാണ്. 50ൽ കൂടുതലാണ് സീറ്റുകളെങ്കിൽ രണ്ട് അഗ്നിശമന ഉപകരണങ്ങൾ വേണം.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. എല്ലാ വാഹനങ്ങളുടെയും മോഡൽ പരിശോധിച്ച് ആർടിഎ ഇക്കാര്യം ഉറപ്പാക്കും. ബസുകൾക്ക് എമർജൻസി എക്സിറ്റ് നിർബന്ധമാണ്. മൂർച്ചയുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ ഉണ്ടാകരുത്. എൻജിൻ കംപാർട്ട്മെന്റിനുള്ളിൽ ഒരു ട്രാക്കിങ് സിസ്റ്റം, ക്യാമറകൾ,  ഇലക്ട്രോണിക് അഗ്നിശമന സംവിധാനം എന്നിവ ബസിൽ നിർബന്ധമാണ്. 

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed