ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു

ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷം കേളീരവം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി രാജപാണ്ട്യൻ മുഖ്യാതിഥി ആയിരുന്നു. ഡോപി വി ചെറിയാൻ ആശംസകൾ നേർന്നു. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജോമോൻ മാത്യുവിന്റെ നേതൃത്വത്തിൽ വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ , സ്റ്റാൻലി തോമസ്, തോമസ് ഫിലിപ്പ്,എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ ട്രഷറർ ബബ്‌ന സുനിൽ നന്ദി പറഞ്ഞു.
ബി എം എഫ് കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.
dfdf