സൗദി കോസ് വേ വഴി ബഹ്റൈനിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
സൗദി കോസ് വേ വഴി ബഹ്റൈനിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് ഒരാൾ പിടിയിലായി. കോസ്വേ കസ്റ്റംസ് വിഭാഗത്തിന്‍റെ പരിശോധനയിലാണ് 36 വയസുകാരനായ പ്രതിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 4 കിലോ 690 ഗ്രാം മയക്കുമരുന്ന് പിടികൂടിയത്. ഇയാളെ നിയമനടപടിക്കായി റിമാൻഡ് ചെയ്തു. ഏത് രാജ്യക്കാരനാണ് ഇയാൾ എന്ന കാര്യം അറിയിച്ചിട്ടില്ല. ഇരുപതിനായിരം ദിനാർ വില വരുന്ന ലഹരി വസ്തുക്കളുമായി 31 വയസുകാരനെയും രാജ്യത്ത് കഴിഞ്ഞ ദിവസം ആന്റി നാർകോടിക്സ് വിഭാഗം പിടികൂടിയിട്ടുണ്ട്.
വാട്സ്ആപ് വഴി ലഹരിമരുന്നുകൾ വിൽക്കാനുള്ള ശ്രമം ഊർജിതമാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കി.
്ു്ംും

