റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സ് ആരംഭിച്ചു


അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സ് ആരംഭിച്ചു. മുഹമ്മദ് ബിൻ രിസാലിന്റെ  ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ അബ്ദു ലത്വീഫ് സി.എം. സ്വാഗതം പറഞ്ഞു. സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അദ്ധ്യക്ഷത വഹിച്ച യോഗം സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്  ഉദ്ഘാടനം ചെയ്തു. 

മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ച്  പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം വിശദീകരിച്ചു. ആഴ്ച്ചയിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉള്ളടക്കം സുഹാദ് ബിൻ സുബൈർ വിവരിച്ചു. സെന്റർ ദാഇ സമീർ ഫാറൂഖിയുടെ ഉൽബോധന പ്രഭാഷണത്തിന്  ശേഷം അസി. സെക്രട്ടറി ഫഖ്‌റുദ്ദീൻ അലി അഹ്മദ് നന്ദി രേഖപ്പെടുത്തി.

article-image

xgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed