അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യാത്രയയപ്പ് നൽകി


മൂന്ന് പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതം നയിച്ച അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി.  സംഘടനയുടെ മുൻ പ്രസിഡണ്ട് കൂടിയായ  പോൾ സെബാസ്റ്റ്യൻ നിലവിൽ രക്ഷാധികാരിയാണ്. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും വിത്രൻ പൂക്കുറ്റി നന്ദിയും രേഖപ്പെടുത്തി. 

ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ, ക്യാൻസർ കേയർ ഗ്രൂപ്പ് ചെയർമാൻ  ഡോക്ടർ. പിവി ചെറിയാൻ  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ്  നെല്ലൂർ,  മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ,  ഫ്രാൻസിസ് കൈതാരത്ത്,  ജയിംസ് ജോൺ, എസ് വി ബഷീർ, കെ ടി സലീം, ബഷീർ അമ്പലായി, രാമത്  ഹരിദാസ്, രവി മാരാത്, ജ്യോതി മേനോൻ, ഇ.വി രാജീവൻ, സേവി മാത്തൂണ്ണി, സൽമാൻ ഫാരിസ്, മിനി റോയ്, അജിത്കുമാർ, ഗോപാലൻ എന്നിവർ  ആശംസകൾ നേർന്നു  സംസാരിച്ചു. സംഘടനയുടെ  മുൻ പ്രസിഡൻ്റ് അനിൽ തിരുവല്ല, മുൻ സെക്രട്ടറിമാരായ ജേക്കബ് തേക്ക് തോട്, അനിൽ യു.കെ, ചന്ദ്രബോസ്, വിനോദ് ഡാനിയൽ, ജോർജ് മാത്യൂ,  ജോബിൻ വർഗ്ഗീസ്, വിനോദ് എന്നിവർ യാത്രയപ്പ് സമ്മേളനത്തിന് നേതൃത്വം നൽകി.

article-image

െ്ംിു്ംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed