ഉംറ നിർവഹിക്കാനെത്തിയ മലയാളി ബാലൻ കുഴഞ്ഞുവീണ് മരിച്ചു


കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി നാസറിന്റെ മകൻ അബ്ദുൽ റഹ്മാൻ (ഒൻപത്) മക്കയിൽ അന്തരിച്ചു. മാതാവ് ഖദീജയ്ക്കും സഹോദരങ്ങൾക്കും ഒപ്പം ഉംറയ്ക്കെത്തിയതായിരുന്നു. തിങ്കളാഴ്ച ഉംറ നിർവഹിച്ച് മുറിയിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുൽ ഹറാമിലേയ്ക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മെറ്റെർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഹാഇലിൽ ജോലിചെയ്യുന്ന പിതാവ് മുക്കൻതൊടി നാസർ കുടുംബത്തോടൊപ്പം മക്കയിലുണ്ട്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

പിി

You might also like

Most Viewed