പഞ്ചാബിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്; നാലുപേർ കൊല്ലപ്പെട്ടു

പഞ്ചാബിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 4.35നാണ് സംഭവം. സൈനികനാണ് വെടിയുതിർത്തതെന്ന് സംശയിക്കുന്നതായി ഭട്ടിൻഡ എസ്പി ഗുൽനീത് ഖുറാന പറഞ്ഞു. സംഭവത്തെ തുടർന്ന് സൈന്യം മേഖല വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
fdfcscd