സൗദിയുടെ വിവിധയിടങ്ങളിൽ ഇടിമിന്നലിനും മഴക്കും സാധ്യത
സൗദിയുടെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അസിർ, ജസാൻ, അൽ ബാഹ, മക്ക, മദീന എന്നീ സ്ഥലങ്ങളിലെ ഉയർന്ന മേഖലകളിൽ മഴ ലഭിക്കുമെന്നും സൗദിയുടെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ തുടരാനും സാധ്യതയുണ്ട്. നജ്‌റാൻ, അൽ-ഖാസിം, ഹൈൽ, റിയാദ് മേഖലയിലുൾപ്പെടെയുളള സൗദിയുടെ കിഴക്കൻ ഭാഗത്തേക്ക് മഴ വ്യാപിക്കും. വടക്കൻ അതിർത്തി പ്രദേശങ്ങളും അൽ-ജൗഫിന്റെ ചില ഭാഗങ്ങളിലും മഴ ഉണ്ടായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച റിയാദിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചിരുന്നു.
