തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ അധികം ഓവർടൈം നൽകരുതെന്ന് നിർദേശം


ദുബായിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ഏതു സാഹചര്യമായാലും മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അതായത് ആഴ്ചയിൽ 48 മണിക്കൂർ. അധികജോലി നൽകുമ്പോൾ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നൽകണം. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുകയാണു നൽകേണ്ടത്. വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടൽ, കന്റീൻ, സെക്യൂരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാൽ മറ്റു ദിവസങ്ങളിൽ ജോലി കുറച്ചു നൽകി തൊഴിൽ സമയം ക്രമീകരിക്കണം.

You might also like

  • Straight Forward

Most Viewed