സൗദിയിൽ ഹൂതികൾ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി


ജിസാന്‍ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാന്‍ അല്‍ ജനുബ് നഗരത്തിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച്‌ നടത്തിയ ആക്രമണങ്ങളെ സൗദി സഖ്യസേന തകര്‍ത്തു.ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോണ്‍ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകള്‍ സേന തടഞ്ഞു നശിപ്പിച്ചു. സിവിലിയന്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാന്‍ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാന്‍, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച 9 ഡ്രോണുകളും ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകള്‍ എന്നിവയും ലക്ഷ്യം കാണുന്നതിന് മുൻപ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed