സേതുരാമയ്യർ തിയേറ്ററിൽ തന്നെ; പുതിയ പോസ്റ്ററുമായി അണിയറപ്രവർത്തകർ


മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിബിഐ 5 ദി ബ്രെയിൻ'. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ആദ്യ നാല് ഭാഗങ്ങളിൽ സേതുരാമയ്യർ അന്വേഷിച്ച കേസുകളുടെ പത്ര വാർത്തകളാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed