ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പുവച്ചു


റിയാദ്

ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച് 2022 ജനുവരി ഒന്നു മുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളിലേയും സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദീർഘനാളായി നിർത്തിവച്ച രാജ്യാന്തര വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നത് ഇന്ത്യ ജനുവരി 31 വരെ നീട്ടി വച്ചിരുന്നു.

ഈ സാഹചര്യത്തിൽ എയർ ബബിൾ പ്രകാരം സർവീസ് തുടങ്ങുന്നത് പ്രവാസി ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും. ഡിസംബർ എട്ടിന് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് എയർ ബബിൾ കരാറിനെ കുറിച്ച് ചർച്ച നടന്നത്. പിന്നീട് ഡിസംബർ 20 നാണ് കരാർ അംഗീകരിച്ചതെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചത്.

You might also like

Most Viewed