ഖത്തറിനെതിരെയുള്ള ഉപരോധം പിൻ‍വലിച്ച് സൗദി


റിയാദ്: നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സൗദി അറേബ്യ ഖത്തറിനെതിരെയുള്ള ഉപരോധം പിൻ‍വലിച്ചു. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ട് സൗദി കിരീടാവകാശി പറഞ്ഞു. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നത്. 

ഇതോടെ ഉപരോധത്തിലേക്ക് നയിച്ച വിഷയത്തിൽ‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാൾ‍ഡ് കുഷ്നറുടെ സന്ദർശനത്തിന് പിന്നാലെയാണ് ഉപരോധം പിൻ‍വലിക്കാനുള്ള ശ്രമം ഊർ‍ജ്ജിതമായത്. എന്നാൽ‍ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വിലക്ക് പിന്‍വലിച്ചിട്ടില്ല. പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങൾ‍ ഉച്ചകോടിയിൽ‍ പരിഹരിക്കുമെന്നാണ് സൂചനകൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed