ഇന്ത്യയിൽ 16,375 പുതിയ രോഗികൾ
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായി ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 201 മരണങ്ങളും റിപ്പോർട്ടു ചെയ്തു. രാജ്യത്ത് ഇതുവരെ 1,03,56,845 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 99,75,958 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,091 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,31,036 ആയി കുറഞ്ഞു. രാജ്യത്ത് കൊറോണയെ തുടർന്ന് 1,49,850 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

