ഏഴ് മാസങ്ങള്‍ക്ക് ശേഷം ഉംറ കര്‍മ്മം പുനഃരാരംഭിച്ചു

മക്ക: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ചു. ഇന്ന് രാവിലെ ആറുമണിക്കാണ് തീര്‍ത്ഥാടനം പുനഃരാരംഭിച്ച ത്. ഒരു ദിവസം ആറായിരം പേർക്കു മാത്രമാണ് ഉംറ നിർവ്വഹിക്കാൻ അനുമതി. ഇന്ന് രാവിലെ ആറുമണിക്കാണ് മസ്‌ജിദുൽ ഹറമിലേക്ക് ആദ്യ സംഘത്തെ കടത്തിവിട്ടത്. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവ്വഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
ഒരു സംഘത്തിൽ ആയിരത്തിൽ താഴെ തീർത്ഥാടകർ മാത്രമാണുള്ളത്. അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്‌ക്കരിച്ച ഇഅത് മർനാ എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ തീർത്ഥാടനം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചാകും ഇതിൽ തീരുമാനം എടുക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.