സൗദിയിൽ സ്റ്റേബിൾ കോയിനുകൾ നടപ്പാക്കുന്നു


ഷീബവിജയ൯


ജിദ്ദ: സൗദി അറേബ്യ സ്റ്റേബിൾ കോയിനുകൾ നടപ്പാക്കാൻ തയാറാകുന്നതായി റിപ്പോർട്ട്. ആഗോള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ രാജ്യത്തിന്റെ വളർന്നുവരുന്ന ഡിജിറ്റൽ ആസ്തി അഭിലാഷങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി അൽ അറേബ്യ ചാനൽ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന, യുഎസ് ഡോളർ, സ്വർണം അല്ലെങ്കിൽ മറ്റൊരു ഫിയറ്റ് കറൻസി പോലുള്ള ഒരു റിസർവ് ആസ്തിയുമായി ബന്ധിപ്പിച്ച് സ്ഥിരതയുള്ള മൂല്യം നിലനിർത്താൻ രൂപകൽപന ചെയ്ത ഒരു തരം ഡിജിറ്റൽ കറൻസിയാണ് സ്റ്റേബിൾ കോയിനുകൾ.

ബിറ്റ്കോയിൻ അല്ലെങ്കിൽ എതേറിയം പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽനിന്ന് വ്യത്യസ്തമായി, വിലകളിൽ കുത്തനെ ചാഞ്ചാടുന്ന, ഡിജിറ്റൽ ആസ്തികളുടെ വേഗതയും കാര്യക്ഷമതയും പരമ്പരാഗത പണത്തിെൻറ വിശ്വാസ്യതയുമായി സംയോജിപ്പിക്കാൻ സ്റ്റേബിൾകോയിനുകൾക്ക് കഴിയും. വേഗത്തിലുള്ള പേമെൻറുകൾ, പണമടയ്ക്കൽ, രാജ്യാന്തര വിനിമയ ഇടപാടുകൾ എന്നിവക്കായി സ്റ്റേബിൾ കോയിനുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഗൾഫ് മേഖലയിൽ, യു.എ.ഇ ചില രംഗങ്ങളിൽ സ്റ്റേബിൾ കോയിൻ പേമെൻറുകൾ അനുവദിച്ചിട്ടുണ്ട്.

article-image

dfsvdfssddsa

You might also like

  • Straight Forward

Most Viewed