കൊവിഡ്: സ്വകാര്യമേഖലയ്ക്ക് അനുവദിച്ച ഇളവുകൾ നീട്ടി സൗദി അറേബ്യ
റിയാദ്: കൊവിഡ് വ്യാപനം മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയിൽ സ്വകാര്യ മേഖലയ്ക്ക് പ്രഖ്യാപിച്ച ഇളവുകളിൽ ചിലത് നീട്ടി നൽകുമെന്ന് സൗദി അറേബ്യ. മാർച്ചിൽ അനുവദിച്ച ഇളവുകൾ മൂന്നു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഇളവുകൾ നീട്ടി നൽകാൻ സൗദി ഉന്നതസഭ തീരുമാനമെടുത്തത്. സ്വകാര്യ മേഖലയെയും നിക്ഷേപകരെയും കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇളവുകൾ നീട്ടുന്നത്.

