ബഹ്‌റൈനിൽ മലയാളി ഹൃദയസ്തംഭനം മൂലം നിര്യാതനായി


മനാമ: ബഹ്‌റൈൻ ബാൻസിൽ ജോലി ചെയ്തു വന്നിരുന്ന മലപ്പുറം മൊറയൂർ സ്വദേശി എം. സുധീർകുമാർ (48) കന്പനി താമസ സ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ രജീഷ, മക്കൾ: അനീന (ആയുർവേദ ബിരുദ വിദ്യാർത്ഥി) അർച്ചന (പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി)അരുന്ധതി (നാലാം ക്ലാസ് വിദ്യാർത്ഥി) അച്ഛൻ കുമാരൻ, അമ്മ ശകുന്തള.

തൊഴിലിനോടൊപ്പം കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്റൈൻ പ്രതിഭ ഉമ്മുൽ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന മാതൃക പരമായ പ്രവർത്തനത്തിന് മികച്ച പിന്തുണ നൽകി പ്രവർത്തിക്കുന്പോൾ ആണ് ഇദ്ദേഹം ആകസ്മികമായി മരണപ്പെടുന്നത്. നിര്യാണത്തിൽ പ്രതിഭ പ്രവർത്തകരും ബഹ്റൈൻ ബാസിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മാനേജ്മെന്റും അഗാധമായ ദു:ഖം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed