വന്ദേഭാരത് ദൗത്യം: യു.എ.ഇ.യിൽ നിന്ന് നാട്ടിലെത്തിയത് 125000ത്തിലേറെ പ്രവാസികൾ


ദുബൈ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യു.എ.ഇ.യിൽ നിന്ന് ഇതുവരെ നാട്ടിലെത്തിയത് 125000ത്തിലേറെ പ്രവാസികളാണെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. മെയ് ഏഴ് മുതലുള്ള കണക്കാണിത്. 4,50,000 ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള എല്ലാവരെയും തിരികെ എത്തിക്കുന്നതുവരെ വന്ദേഭാരത് ദൗത്യം തുടരുമെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. ജൂലൈ 14 വരെയാണ് വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed