സൗദിയിൽ കോവിഡ് ബാധിച്ച് രണ്ട് കായംകുളം സ്വദേശികൾ മരിച്ചു


റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് കായംകുളം സ്വദേശികൾ മരിച്ചു. ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ സ്വദേശി പി.എസ്. രാജീവ് (53) എന്നിവരാണ് ദമ്മാമിൽ മരിച്ചത്. 

കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറിൽ ഖബറടക്കും.

അബ്ഖൈഖിൽ ജോലി ചെയ്തിരുന്ന പി.എസ്. രാജീവിന് രണ്ടാഴ്ച മുന്പാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. അബ്ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ വെൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed