സൗദിയിൽ പൈപ്പിനുള്ളിൽ കുടുങ്ങി ആറു തൊഴിലാളികൾ മരിച്ചു
റിയാദ്: റിയാദിലെ അസീസിയ ഡിസ്ട്രിക്ടിൽ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികൾ മരിച്ചു. റിയാദ് നഗരത്തിന്റെ തെക്കുഭാഗമായ അസീസിയ ഡിസ്ട്രിക്ടിലാണു സംഭവം. ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണു ദുരന്തം സംഭവിച്ചത്. തൊഴിലാളികൾ പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.
എന്നാൽ തൊഴിലാളികൾ ഏതു രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയില്ല. പൈപ്പിൽ ദ്വാരങ്ങളുണ്ടാക്കിയാണ് ആറു പേരെയും പുറത്തെടുത്തത്. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

