നൂറ് കോടിയുടെ ഹെറോയിനുമായി ലഷ്കർ ഭീകരർ പിടിയിൽ


ശ്രീനഗർ: ജമ്മു കാഷ്മീരിൽ 100 കോടി രൂപ വിലവരുന്ന ഹെറോയിനുമായി മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ. ഇവരിൽനിന്ന് ഒരു കോടി രൂപയും പോലീസ് പിടിച്ചെടുത്തു. കാഷ്മീരിലെ ഹന്ദ്വാരയിൽനിന്നുമാണ് ഭീകരർ പിടിയിലായത്. 21 കിലോ ഹെറോയിനും 1.34 കോടി രൂപയുമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇഫ്തിഖാർ ഇന്ദ്രാബി, മോമിൻ പിയർ, ഇക്ബൽ അൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. കാഷ്മീരിലെ ലഷ്കർ ഭീകരരെ സാന്പത്തികമായി സഹായിക്കുന്നതിനുവേണ്ടിയാണ് ഇവർ മയക്കുമരുന്നു കടത്തിയതെന്ന് കാഷ്മീർ പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed